12:43pm 13 November 2026
NEWS
പ്രവാസികൾക്കും ഇടപാടുകാർക്കും ആശ്വാസം; വായ്പ തിരിച്ചടവിന് മൂന്ന് മാസത്തെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്
30/03/2026  04:34 PM IST
nila
പ്രവാസികൾക്കും ഇടപാടുകാർക്കും ആശ്വാസം; വായ്പ തിരിച്ചടവിന് മൂന്ന് മാസത്തെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

​ദോഹ: മേഖലയിലെ അസ്ഥിരമായ സാഹചര്യങ്ങൾക്കിടയിലും ഖത്തറിലെ സാമ്പത്തിക രംഗം സുരക്ഷിതമാണെന്ന് ഉറപ്പുനൽകി ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ കരുത്ത് നിലനിർത്തുന്നതിനും വിപണിയിലെ പണലഭ്യത (Liquidity) ഉറപ്പാക്കുന്നതിനുമായി വിപുലമായ മുൻകരുതൽ നടപടികളാണ് സെൻട്രൽ ബാങ്ക്പ്രഖ്യാപിച്ചിരിക്കുന്നത്.നിലവിലെ പ്രത്യേക സാഹചര്യങ്ങൾ ബാധിച്ച ഇടപാടുകാർക്ക് വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്ന് മാസം വരെ സാവകാശം (Moratorium) നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകി. ഓരോ ബാങ്കിന്റെയും ആഭ്യന്തര നയങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും ഈ ഇളവ്.പ്രാദേശിക വിപണിയിൽ ഖത്തർ റിയാലിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി ബാങ്കുകൾക്ക് പരിധിയില്ലാത്ത രീതിയിൽ 'റെപ്പോ' (Repo Facility) സൗകര്യം ലഭ്യമാക്കും. നിലവിലുള്ള ഒറ്റരാത്രി (Overnight) സൗകര്യത്തിന് പുറമെ, മൂന്ന് മാസം വരെ കാലാവധിയുള്ള പുതിയ ടേം റെപ്പോ സംവിധാനവും ഏർപ്പെടുത്തി.ബാങ്കുകൾ സെൻട്രൽ ബാങ്കിൽ സൂക്ഷിക്കേണ്ട നിർബന്ധിത കരുതൽ ധനാനുപാതം (Reserve Requirement) 4.5 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറച്ചു. ഇതിലൂടെ കൂടുതൽ തുക വിപണിയിലേക്ക് ലഭ്യമാക്കാൻ ബാങ്കുകൾക്ക് സാധിക്കും.ഖത്തറിലെ ബാങ്കിംഗ് മേഖലയ്ക്ക് ആവശ്യമായ വിദേശ-സ്വദേശി കറൻസി ശേഖരം നിലവിലുണ്ടെന്നും ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടാൻ ബാങ്കുകൾ സജ്ജമാണെന്നും സെൻട്രൽ ബാങ്ക് വിലയിരുത്തി.
​ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള മാറ്റങ്ങൾ സെൻട്രൽ ബാങ്ക് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൃത്യസമയത്ത് സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img